Thursday, January 23, 2025

സിയാലിൽ നവരസഭാവങ്ങള്‍ തെളിഞ്ഞു; കാഴ്ചക്കാരനായി കലാമണ്ഡലം ഗോപിയാശാൻ 

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള തന്റെ നവരസഭാവങ്ങള്‍ കാണാന്‍ കലാമണ്ഡലം ഗോപിയെത്തി. ഗോപിയാശാന്റെ ഒന്‍പത് രസഭാവങ്ങളുടെ സൂക്ഷ്മാംശങ്ങളാണ് പെയിന്റിങ്ങില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

ഒരു ദിവസം മുഴുവനും ആശാന്‍ കഥകളിവേഷം ധരിച്ച് സിയാലിനായി ഭാവപ്രകാശം നടത്തുകയും അതിന്റെ ഫോട്ടോകള്‍വെച്ച് പ്രശസ്ത ചിത്രകാരന്‍ മോപസാങ് വാലത്ത് പെയിന്റിങ്ങുകളൊരുക്കുകയുമായിരുന്നു. ഒരു യാത്രാ സംവിധാനം എന്നതിനപ്പുറം വിമാനത്താവളത്തില്‍ കലാ-സാംസ്‌കാരിക വേദിയൊരുക്കുകയാണ് സിയാലെന്ന് മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.

സിയാല്‍ പോലുള്ള അഭിമാന സ്ഥാപനങ്ങള്‍ ഇത്തരം കലാപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കലാമണ്ഡലം ഗോപി പറഞ്ഞു.

അന്താരാഷ്ട്ര യാത്രക്കാര്‍ എത്തുന്ന ഒരു സ്ഥലത്ത് ഇത്തരം പ്രദര്‍ശനങ്ങളിലൂടെ കലാകാരന്‍മാര്‍ക്ക് നല്‍കുന്ന പിന്തുണ വലുതാണെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.

പ്രോജക്ട് കോഡിനേറ്ററും കഥകളി പണ്ഡിതനുമായ ഡോ. രാജശേഖര്‍ പി. വൈക്കം, ചിത്രകാരന്‍ മോപ്പസാങ് വാലത്ത്, പ്രശസ്ത കഥകളി ഗായകന്‍ കോട്ടയ്ക്കല്‍ മധു, വിമാനത്താവള ഡയറക്ടര്‍ ജി. മനു, എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരായ സജി കെ. ജോര്‍ജ്, വി. ജയരാജന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments