ഗുരുവായൂർ: പന്തായിൽ അമ്പലത്തിന് സമീപം റോഡരുകിൽ പാർക്ക് ചെയ്തിരുന്ന അയ്യപ്പഭക്തരുടെ ബസ്സിന് പുറകിൽ ബൈക്കിടിച്ച് അപകടം. ബൈക്ക് യാത്രികന് പരിക്കേറ്റു. ഗുരുവായൂർ അന്തിക്കാട് വീട്ടിൽ അബിൻ കൃഷ്ണ(20)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.