Monday, November 25, 2024

വില്ലേജ് ഓഫീസറുടെ ആത്മഹത്യാശ്രമം: സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ജോസ് വള്ളൂർ

തൃശൂർ: പുത്തൂർ വില്ലേജ് ഓഫീസർ സി.എൻ.സിമി ഓഫീസിൽ വെച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കണം വേണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ്‌ ജോസ് വള്ളൂർ ആവശ്യപ്പെട്ടു. സിപിഎം നേതാക്കളുടെ നിരന്തരമായ പീഢനവും ഭീഷണിയും അവിഹിതമായി കാര്യങ്ങൾ നടത്തിക്കാനുള്ള വ്യഗ്രതയും മൂലമാണ് സിമി ആത്മഹത്യക്ക് ശ്രമിച്ചത്. ഒരു സ്ത്രീ എന്ന പരിഗണനപോലും ഇല്ലാതെ ജോലി സ്ഥലത്തു വെച്ചാണ് ഉത്തരവാദിത്തപ്പെട്ട ഒരു ഓഫീസറെ സിപിഎമ്മിന്റെ നേതൃത്വത്തിൽ കൈകാര്യം ചെയ്തത്. പോലീസ് ഉൾപ്പെടെയുള്ളവർ നോക്കിനിൽക്കേയാണ് ഇങ്ങനെയൊരു അപമാനകരമായ സാഹചര്യം ഉണ്ടായത് . ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ കടുത്ത മാനസിക പീഢനം നടത്തിയ സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments