കടപ്പുറം: വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും മുസ്‌ലിം ലീഗിലേക്ക് കടന്നു വന്നവർക്ക് അഞ്ചങ്ങാടി ലീഗ് ഹൗസിൽ മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സംസ്ഥാന കൗൺസിലർ തെക്കരകത്ത് കരീംഹാജി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.പി മൊയ്തുട്ടി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിലർ ആർ.കെ ഇസ്മായിൽ, ജില്ല വൈസ് പ്രസിഡന്റ് പി.വി ഉമ്മർകുഞ്ഞി, മണ്ഡലം ജനറൽ സെക്രട്ടറി എ.എച്ച് സൈനുൽ ആബിദ്, മണ്ഡലം സെക്രട്ടറി വി.എം മനാഫ്, കർഷകസംഘം ജില്ലാ പ്രസിഡന്റ് ആർ.എസ് മുഹമ്മദ്മോൻ, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, എസ്.ടി.യു നേതാവ് വി.പി മൻസൂറലി, മുസ്‌ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ സി കോയ, പണ്ടാരി കുഞ്ഞിമുഹമ്മദ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ അഷ്ക്കർ അലി, ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി, ട്രഷറർ ഷബീർ പുതിയങ്ങാടി, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാലിഹ ഷൗക്കത്ത്, പൂക്കോയ തങ്ങൾ പാലിയേറ്റീവ് ജനറൽ കൺവീനർ പി.കെ ഷാഫി, സി ഹമീദ്, കൊച്ചു തങ്ങൾ, പി.പി ലത്തീഫ്, സി.സി മുഹമ്മദ്, ആലി ആർ.വി, ബി.കെ കൊച്ചുതങ്ങൾ എന്നിവർ സംബന്ധിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എം മുജീബ് സ്വാഗതവും ട്രഷറർ സെയ്തുമുഹമ്മദ് പോക്കാക്കില്ലത്ത് നന്ദിയും പറഞ്ഞു.