വെങ്കിടങ്ങ്: ഏനാമാവ് നെഹ്‌റു പാർക്കിൽ സഞ്ചരികൾക്കായി വാട്ടർ സ്പോർട്സ് വരുന്നു. ബോട്ടിങ്, സ്പീഡ് ബോട്ടിങ്, കയാക്കിങ്, പെഡൽ ബോട്ടിങ് എന്നീ സൗകര്യങ്ങളാണ് ഒരുക്കുന്നത്. സഞ്ചാരികൾക്ക് കുടുംബസമേതം സുരക്ഷിതമായി വാട്ടർ സ്പോർട്സ് ഇനി ആസ്വദിക്കാം. ഇതിന്റെ ഭാഗമായി ഏനമാവിൽ മണലൂർ എം.എൽ.എ മുരളി പെരുന്നെല്ലി, ജില്ലാ കളക്ടർ അർജുൻ പാൻഡ്യൻ, ഡി.ടി.പി.സി സെക്രട്ടറി സി വിജയ് രാജ്, വെങ്കിടങ് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ, വൈസ് പ്രസിഡന്റ് മുംതാസ് റസാഖ് എന്നിവർ ട്രയൽ റൺ നടത്തി. ജനുവരിയോട് കൂടി വാട്ടർ സ്പോർട്സ് ആരംഭിക്കുമെന്ന് ചെയർമാൻ അറിയിച്ചു. പ്രവർത്തന സമയം നാളെ മുതൽ രാവിലെ 10 മുതൽ വൈകുന്നേരം 8.30 വരെ ആക്കിയിട്ടുണ്ട്. പാർക്കിലെ കഫ്റ്റീരിയ ഉടൻ തുറന്നു പ്രവർത്തിക്കാനും തീരുമാനമായി. നെഹ്‌റു പാർക്ക് രാവിലെ 6 മണി മുതൽ 9 മണി വരെ വ്യായാമത്തിന് സൗജന്യമായി തുറന്നു കൊടുക്കുന്നുണ്ട്. ഏനാമാവിനെ ചേറ്റുവയുമായി ബന്ധിപ്പിച്ചു മികച്ച ടൂറിസം ഡെസ്റ്റിനേഷൻ ആക്കി മാറ്റുവാനാണ് ഉദ്ദേശിക്കുന്നതെന്നും ചെയർമാൻ അറിയിച്ചു.
ഏനാമാവ് നെഹ്‌റു പാർക്കിൽ വാട്ടർ സ്പോർട്സ് വരുന്നു
RELATED ARTICLES