Thursday, January 23, 2025

ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല; 14കാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു

കോഴിക്കോട്: ഗെയിം കളിക്കുന്നതിന് മൊബൈൽ ഫോൺ നൽകാത്തതിന് 14 വയസുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈൽ ഗെയിമിന് അടിമയാണ് മകനെന്നാണ് ലഭിക്കുന്ന വിവരം. ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്തു തരാൻ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ അമ്മയുടെ ഫോൺ തരണമെന്നും നിർബന്ധം പിടിച്ചു. ഇതിനു തയാറാകാത്തതിനെ തുടർന്നാണ് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തിയത്. പരുക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

നടൻ കാളിദാസ് ജയറാമിൻ്റെയും മോഡൽ താരണി കലിങ്കരായരുടെയും വിവാഹം – വീഡിയോ

RELATED ARTICLES
- Advertisment -

Most Popular

Recent Comments