Thursday, January 23, 2025

പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഏകാദശി സാംസ്കാരികോത്സവം സംഘടിപ്പിച്ചു

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഏകാദശിയോടനുബന്ധിച്ച് ഏകാദശി സാംസ്കാരികോത്സവം സംഘടിപ്പിച്ചു. ഗുരുവായൂർ ജി.യു.പി സ്കൂളിൽ നടന്ന ചടങ്ങ്  ഡോ. ടി.എം വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഏകാദശി സാoസ്‌ക്കാരികോത്സവസമിതി വർക്കിംങ്ങ് ചെയർമാൻ അഡ്വ. രവി ചങ്കത്ത് അദ്ധ്യ ഷത വഹിച്ചു. മണലൂർ ഗോപിനാഥൻ, ഡോ. കെ.ബി പ്രഭാകരൻ, മധു കെ നായർ, കെ.കെ വേലായുധൻ, ആലക്കൽ രാധാകൃഷണൻ, ശ്രീകുമാർ പി നായർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്കായി പുരാണ പ്രശ്നോത്തരി, ധർമ്മകഥചിത്ര രചന, ഭഗവദ് ഗീത ഉപന്യാസം, ഗീത ആലാപനം എന്നീ ഇനങ്ങളിൽ മൽസരങ്ങൾ നടന്നു. 500 ഓളം വിദ്യാർത്ഥികൾ  മത്സരങ്ങളിൽ പങ്കെടുത്തു. ധർമ്മകഥ ചിത്ര മൽസരത്തിന് വിഷയം മഞ്ജുളാലായിരുന്നു. പങ്കെടുത്ത മുഴുവൻ  കുട്ടികൾ മഞ്ജുളാൽ കണ്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments