ചാവക്കാട്: മണത്തല ശ്രീ നാഗയക്ഷി ദേശവിളക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശവിളക്കും അന്നദാനവും സംഘടിപ്പിച്ചു. ദ്വാരക ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ നിന്ന് കുട്ടംചേരി അയ്യപ്പ സേവാസംഘം സതീശൻ ആൻ്റ് പാർട്ടിയുടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് ഉണ്ടായി. താലം, നാദസ്വരം കാവടി, പഞ്ചവാദ്യം, രഥം, ഉടുക്ക് പാട്ട് എന്നിവ അകമ്പടിയായി. ക്ഷേത്രത്തിൽ രാത്രി ഏഴിന് കോതമംഗലം ശ്രീനന്ദനം ഭജൻസിന്റ ഭജൻസ് ഉണ്ടായി. രാവിലെ 11ന് പന്തലിൽ പാട്ടും പുലർച്ചെ നാലിന് കനലാട്ടത്തോടെയും ദേശവിളക്ക് സമാപിച്ചു. ഉച്ചയ്ക്കും രാത്രിയും അന്നദാനം ഉണ്ടായി. പ്രസിഡന്റ് രാമി മോഹനൻ, സെക്രട്ടറി പ്രദീപ് വീപീസ്, ട്രഷറർ നാരായണൻ കരിമ്പാച്ചൻ, രക്ഷാധികാരികളായ കുന്നത്ത് സുബ്രഹ്മണ്യൻ, കെ.വി ശ്രീനിവാസൻ, കെ.കെ സേതുമാധവൻ എന്നിവർ നേതൃത്വം നൽകി.