ഗുരുവായൂർ: വൈദ്യുതി വർധനക്കെതിരെ കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ പ്രതിഷേധ പന്തം കൊളുത്തി സമരം നടത്തി. കൈരളി ജംഗ്ഷൻ പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി പടിഞ്ഞാറെ നടയിൽ സമാപിച്ചു. ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ബാലൻ വാറണാട്ട്, സി.എസ് സൂരജ്, പി.ഐ ലാസർ, രേണുക ശങ്കർ , ശിവൻ പാലിയത്ത്, ഷൈലജ ദേവൻ, സി.ജെ. റെയ്മണ്ട്, വി.എസ് നവനീത്, പ്രിയാ രാജേന്ദ്രൻ, വി.എ.സുബൈർ, രാജലക്ഷ്മി, എ.കെ ഷൈമിൽ, മാധവൻ കുട്ടി കോങ്ങാശ്ശേരി, പി.എൻ പെരുമാൾ, ജോയൽ കാരക്കാട്, സ്റ്റീഫൻ ജോസ്, ടി.വി കൃഷ്ണദാസ്, ബഷീർ മാണിക്കത്ത്പ്പടി എന്നിവർ നേതൃത്വം നൽകി.