പുന്നയൂർ: വൈദ്യുതി നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ച് പുന്നയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. മന്ദലാംകുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം ബദർ പള്ളി സെൻ്ററിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് മുനാഷ് മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു. വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.കെ ഹസ്സൻ ഉദ്ഘടനം ചെയ്തു. കെ കമറുദ്ധീൻ, കെ.കെ ശുകൂർ, റാഷ് മുനീർ, മുജീബ് റഹ്മാൻ, ഉമ്മർ അറക്കൽ, അഹ്മദ് ഗദ്ധാഫി, നവാസ്, ഷാഹു കരുത്താക്ക എന്നിവർ സംസാരിച്ചു. അക്ബർ കെ കെ നന്ദി പറഞ്ഞു