ചാവക്കാട്: വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചു ജനങ്ങളെ കൊള്ളയടിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് ഗ്രീൻ ഹൗസിൽ നിന്നും തുടങ്ങിയ പ്രതിഷേധ പ്രകടനം ചാവക്കാട് ടൗൺ ചുറ്റി സെന്ററിൽ സമാപിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷജീർ പുന്ന ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് ഹാഷിം മാലിക് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാംപുള്ളി, ജനറൽ സെക്രട്ടറി പി.എം. അനസ്, ഹനീഫ് ചാവക്കാട്, പി.പി. ഷാഹു, മുഹമ്മദ് അഷറഫ്, ടി.എം ഷാജി, ഷാഹു ബ്ലാങ്ങാട്, യൂത്ത് ലീഗ് നേതാക്കളായ പി. എ.ഖലീൽ, സാമ്പാഹ് താഴത്ത്, വി. കെ മിഥ്ലാജ്, പി.എം സഹദ് ,ഫാരിസ്, ഷാഫി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ആരിഫ് പാലയൂർ സ്വാഗതവും സാലിഹ് മണത്തല നന്ദിയും പറഞ്ഞു.