ചാവക്കാട്: വൈദ്യുതി ചാർജ് വർധനക്കെതിരെ എസ്.ഡി.പി.ഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി സെന്ററിൽ സമാപിച്ചു. മുനിസിപ്പൽ പ്രസിഡന്റ് ഫാമിസ് അബൂബക്കർ, നസീബ്, റഫീദ് എന്നിവർ നേതൃത്വം നൽകി.