ഒരുമനയൂർ: വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധിച്ച് ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. വില്ല്യംസിൽ നിന്നും ആരംഭിച്ച പ്രകടനം തങ്ങൾപ്പടിയിൽ സമാപിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.ജെ ചാക്കോ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ഹിഷാം കപ്പൽ, അലി വി.പി, വി.ടി.ആർ റഷീദ്, എ.സി ബാബു, യു.എൻ മൊയ്നു, മോഹനൻ, നൂറുദീൻ, ബാബു പി.ജെ , ജോൺസൺ, എ അൻവർ, അശ്വിൻ ചാക്കോ എന്നിവർ നേതൃത്വം നൽകി.