ഗുരുവായൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു ദർശനം. ശ്രീഗുരുവായൂരപ്പ ദർശന സായൂജ്യം നേടിയ അദ്ദേഹം തുടർന്ന് ദേവസ്വം കോൺഫറൻസ് ഹാളിലെത്തി. പി.എസ് പ്രശാന്തിനെ ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയർമാൻ ഡോ. വി.കെ വിജയൻ പൊന്നാടയണിയിച്ചു. ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ പി.സി ദിനേശൻ നമ്പൂതിരിപ്പാട് 2025 ലെ ഗുരുവായൂർ ദേവസ്വം ഡയറിയും കലണ്ടറും അദ്ദേഹത്തിന് സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ.പി വിശ്വനാഥൻ, വി.ജി രവീന്ദ്രൻ, മനോജ് ബി നായർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.