കൊടുങ്ങല്ലൂർ: എസ്.ഐയെ കൈയ്യേറ്റം ചെയ്ത മൂന്ന് പേർ കസ്റ്റഡിയിൽ. പ്രിൻസിപ്പൽ എസ്.ഐ സാലിമിന് നേരെയാണ് കൈയ്യേറ്റമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ സ്വദേശികളായ കന്നത്തുപടി വീട്ടിൽ റഷീദ്, റഷീദിൻ്റെ മകൻ തനൂഫ്, കോറശ്ശേരി വൈശാഖ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മേത്തല കടുക്കച്ചുവട്ടിൽ ബൈക്ക് യാത്രക്കാരനുമായി വാക്കേറ്റമുണ്ടാക്കിയ തൗഫീഖിനെയും, വൈശാഖിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിയിലായിരുന്ന ഇവർ സംഭവസ്ഥലത്ത് വെച്ച് പൊലീസിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. പിന്നീട്ഇരുവരെയും പരിശോധനക്കായി ആശുപത്രിയിലെത്തിച്ച സമയത്താണ് എസ്.ഐക്കെതിരെ വീണ്ടും കൈയ്യേറ്റം ഉണ്ടായത്. മകനെ പൊലീസ് കസ്റ്റഡിയിലെടുത്ത തറിഞ്ഞെത്തിയ റഷീദും എസ്.ഐയെ കൈയ്യേറ്റം ചെയ്തു. ആശുപത്രിയിൽ വൈശാഖും അക്രമാസക്തനായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തു.