ഗുരുവായൂര്‍: ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത് ലോഡ്ജ് റിസപ്ഷനിസ്റ്റ് മുങ്ങിയതായി പരാതി. ഗുരുവായൂർ വടക്കേ നടയിലെ പ്രമുഖ ലോഡ്ജിലെ റിസപ്ഷനിസ്റ്റ് പാലയൂര്‍ സ്വദേശി സന്ദീപാ(35)ണ് മുങ്ങിയത്. പരാതിയെ തുടർന്ന് ഇയാൾക്കെതിരെ കേസ്സെടുത്തതായി പോലീസ് പറഞ്ഞു. പ്രതിയ്ക്കുവേണ്ടി അന്വേഷണം ആരംഭിച്ചു.