ചാവക്കാട്: സ്വകാര്യ ബസില്‍ യാത്ര ചെയ്തിരുന്ന സ്ത്രീയോട് മൊബൈല്‍ നമ്പര്‍ ചോദിച്ച് സ്ഥിരമായി ശല്യപ്പെടുത്തിയ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. അകലാട് ബ്ലാങ്ങാട് വീട്ടില്‍ അന്‍സാറി(37)നെയാണ് ചാവക്കാട് എസ്.ഐ പ്രീത ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ചാവക്കാട്-തൃശ്ശൂര്‍ റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ ആല്‍ബിനാണ് മർദനമേറ്റത്. ബസ്സിൽ യാത്ര ചെയ്യുന്ന സ്ത്രീയോട് മൊബൈൽ നമ്പർ ചോദിച്ചു സ്ഥിരമായി ശല്യപ്പെടുത്തിയതിനാണ് ആൽബിന് മർദ്ദനമേറ്റത്. ഇതിൻ്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.