വടക്കേക്കാട്: വടക്കേക്കാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ലോക മണ്ണ് ദിനം ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഹസ്സൻ തെക്കേപാട്ടയിൽ ഉദ്ഘാടനം ചെയ്തു. സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഷറഫ് തറയിൽ അധ്യക്ഷനായി. മണ്ണിൻ്റെ സംരക്ഷണം അളക്കുക നിയന്ത്രിക്കുക നിരീക്ഷിക്കുക എന്ന ഈ വർഷത്തെ മുദ്രാവാക്യമുയർത്തി ആശുപത്രി അങ്കണത്തിൽ വൃക്ഷതൈ നട്ട് കൊണ്ടാണ് ചടങ്ങ് നടന്നത് ബാങ്ക് വൈസ് പ്രസിഡണ്ട് ബിനോജ് ഞമനേങ്ങാട് സ്വാഗതം പറഞ്ഞു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് മംന്ദലാംകുന്ന് മുഹമ്മദുണ്ണി, സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. പി.ജി നിത, ഹെഡ് നഴ്സ് സിസ്റ്റർ അമ്പിളി, കൃഷ്ണപ്രിയ, പ്രിയ, പാലിയേറ്റീവ് സിസ്റ്റർ മിനി, സീനിയർ ക്ലർക്ക് സുധീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.