തൃശൂർ: കുട്ടനല്ലൂരിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വാടാനപ്പള്ളി ചിലങ്ക സെന്ററിന് പടിഞ്ഞാറ് താമസിക്കുന്ന ഫൈസൽ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. ഉടൻ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ ക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.