ചാവക്കാട്: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഇരട്ടപ്പുഴ ഉദയവായനശാലയുടെ നേതൃത്വത്തില്‍ ചാവക്കാട് ബീച്ചില്‍ ഭിന്നശേഷി ദിന സംഗമം നടത്തി. കടപ്പുറം പഞ്ചായത്ത് മെമ്പര്‍ പ്രസന്ന ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉദയവായനശാല പ്രസിഡന്‍റ് ആച്ചി ബാബു അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ അംഗം എം.എസ് പ്രകാശന്‍,വായനശാല വൈസ് പ്രസിഡന്‍റ് സതിഭായി, ഡി.എ.ഡബ്ലിയു.എഫ് പ്രസിഡന്‍റ് സുനിത ചെറായി, ഉദയ വായനശാല ജോയിന്‍റ് സെക്രട്ടറിയുമായ സുബൈര്‍ ചക്കര,ഉദയ വായനശാല മുന്‍ പ്രസിഡന്റ് നളിനാക്ഷന്‍ ഇരട്ടപ്പുഴ ,ഉദയവായനശാല സെക്രട്ടറി വലീദ് തെരുവത്ത് എന്നിവര്‍ സംസാരിച്ചു.