Tuesday, December 3, 2024

ഒളരിക്കര അമ്പാടിക്കുളം സംരക്ഷണഭിത്തി തകർച്ച; വിജിലൻസ് അന്വേഷിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി എ പ്രസാദ് 

തൃശൂർ: നിർമ്മാണം പൂർത്തീകരിച്ച തൃശൂർ കോർപ്പറേഷൻ ഒളരിക്കര അമ്പാടിക്കുളം  സംരക്ഷണ ഭിത്തി  ഒലിച്ചു പോയത് സംബന്ധിച്ച് അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി സെക്രട്ടറി എ പ്രസാദ് ആവശ്യപ്പെട്ടു. നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഇന്നലെ പെയ്ത മഴയിൽ അമ്പാടികുളം സംരക്ഷണ ഭിത്തിയും ടൈൽ വിരിച്ച് സൗന്ദര്യവൽക്കരണം നടത്തിയ ഭാഗവും   പൂർണ്ണമായി  തകർന്ന് കുളത്തിലേക്ക് ഒലിച്ചു പോയത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പത് ലക്ഷം രൂപയോളം ചിലവഴിച്ചാണ് നിർമ്മാണം പൂർത്തികരിച്ചത്. തകർച്ചയ്ക്കു കാരണം നിർമാണത്തിലെ അപാകതയാണെന്ന് സ്ഥലം സന്ദർശിച്ച ആർക്കും ബോധ്യപ്പെടുന്നതാണ്. നിർമ്മാണത്തിലെ അപാകത സംബന്ധിച്ച്. അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണമെന്നും കരാറുകാരന് പണം നൽകുന്നത് അടിയന്തിരമായി തടയണമെന്നും എ പ്രസാദ് ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments