കുന്നംകുളം: ചുവടുകളിൽ ചടുലത നിറച്ച് ഹയർ സെക്കൻഡറി വിഭാഗം കോൽക്കളി മൽസരം. പിഴയ്ക്കാത്ത ചുവടുകളും അടവുകളുമായെത്തി ഹയർ സെക്കൻഡറി വിഭാഗം കോൽക്കളി സംഘങ്ങൾ കോലുകൾ വീശിയടിച്ച് വേദിയിൽ ചുവടു വെച്ചപ്പോൾ ചിരി വിരിഞ്ഞത് വലപ്പാടിന്. വലപ്പാട് സ്വദേശി പൃഥ്വിരാജിന്റെ പരിശീലനത്തിൽ മത്സരിച്ച വലപ്പാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ കോൽക്കളിയിൽ എ ഗ്രേഡോടെ സംസ്ഥാന തലത്തിലേക്ക് തുടർച്ചയായ മൂന്നാം തവണ യോഗ്യത നേടി. ഫാദിൽ, മുനീസ്, ആദിൽ, അഫ്സൽ, അനീസ്, ഷബീർ, സഹൽ, റഹീസ്, മെഹഫൂസ്, മുഹ്താജ്, അൻസിൽ, നബീൽ എന്നിവരാണ് ടീം അംഗങ്ങൾ. ആകെ 10 ടീമുകളാണ് മത്സരിച്ചത്. ഏഴു ടീമുകൾ എ ഗ്രേഡ് നേടി.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം