ചാവക്കാട്: എടക്കഴിയൂർ സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങളുടെ 27-ാമത് ആണ്ട് നേർച്ച ആഘോഷിച്ചു. എടക്കഴിയൂർ മഹല്ല് ഖത്തീബ് ടി മുഹമ്മദ് ദാരിമി അരിമ്പ്ര ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് ആർ.വി മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി കെ.വി മൊയ്തുട്ടി ഹാജി സ്വാഗതം പറഞ്ഞു. സയ്യിദ് ഒ.എം.എസ് തങ്ങൾ നിസാമി, മേലാറ്റൂർ, അബൂബക്കർ ഹുദവി മുണ്ടംപറമ്പ്, ഹാരിസ് ഫൈസി കരിങ്കല്ലത്താണി, ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാര എന്നിവർ നാരിയത്ത് സ്വലാത്തിന് നേതൃത്വം നൽകി. സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി തങ്ങൾ കടലുണ്ടി ദുആ സമ്മേളനത്തിന് നേതൃത്വം നൽകി. താജുദ്ദീൻ അഹ്സനി, അബ്ബാസ് മുസ്ലിയാർ, അബൂബക്കർ സിദ്ദീഖ് സഖാഫി, സാബിത്ത് ഉസ്താദ്, സ്വാഗതസംഘം ചെയർമാൻ, നാസർ കല്ലിങ്ങൽ, സ്വാഗതസംഘം കൺവീനർ മൊയ്തുണ്ണി കല്ലുകളപ്പിൽ, പുളിക്കുന്നത് അസീസ്, കുഞ്ഞുമുഹമ്മദ്, ജാഫർ മാസ്റ്റർ, എൻ.കെ അബ്ദുറഹ്മാൻ ഹാജി, വി.പി മൊയ്തു ഹാജി, കെ.കെ റസാക്ക്, സി ജബ്ബാർ, മുജീബ് റഹ്മാൻ പുളിക്കുന്നത്, മരക്കാർ ഹാജി, മാമ്മുട്ടി ഹാജി എന്നിവർ പങ്കെടുത്തു. അന്നദാന വിതരണത്തിന് എ നസീം, മുഹ്സിൻ . സാഗർ റസാഖ്, പി.സി ഷാനവാസ്, ഹംസ മാസ്റ്റർ, സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി.