ഗുരുവായൂർ: ഗുരുവായൂരിൽ നടക്കുന്ന സോളാർ, മില്ലറ്റ് മേളകൾ ഇന്ന് സമാപിക്കും ആരംഭിച്ചു. ഗുരുവായൂർ സെക്കുലർ ഹാളിലാണ് മേളകൾ നടക്കുന്നത്. സോളാർ സംബന്ധമായ എല്ലാ വിശദാംശങ്ങൾ, സബ്സിഡി, ബാങ്ക് വായ്പകൾ, പ്രവർത്തന രീതികൾ എന്നിവ പ്രമുഖ കമ്പനികളിൽ നിന്ന് നേരിട്ട് മനസ്സിലാക്കാം. അട്ടപ്പാടി ഊരുകളിൽ നിന്ന് ഉൾപ്പെടെയുള്ള മില്ലറ്റുകൾ ലഭ്യമാകുന്ന മില്ലറ്റ് മേളയിൽ, മില്ലറ്റ് മൂല്യ വർദ്ധിത ഉൽപന്നങ്ങളും ലഭ്യമാണ്. വിവിധ ഹോം മെയ്ഡ് ഉൽപന്നങ്ങളും മേളയിലുണ്ട്. മേള ഇന്ന് രാത്രി എട്ടിന് സമാപിക്കും. പ്രവേശനം സൗജന്യമാണ്. സ്പോട്ട് ബുക്കിങ് നടത്തുന്നവർക്ക് വിവിധ ആനുകൂല്യങ്ങൾ ലഭ്യമാണെന്ന് ഭാരവാഹികളായ എ.എൻ ജോസഫ്, വി.എം നസീർ എന്നിവർ അറിയിച്ചു.