Thursday, April 3, 2025

ഹൃദയാഘാതത്തെ തുടർന്ന് ചാവക്കാട് സ്വദേശി ഒമാനിൽ മരിച്ചു

സലാല: ചാവക്കാട് സ്വദേശി ഒമാനിൽ മരിച്ചു. പുന്ന അമ്പലത്ത് വീട്ടിൽ അബ്ദുൽ നാസറാണ് ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. സലാലയിലെ മർബാദിൽ സൂപ്പർമാർക്കറ്റിൽ ജോലിചെയ്തു വരികയായിരുന്നു. മൃതദേഹം സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ടുവരും.

മാതാവ്: മുംതാസ്. 

ഭാര്യ: ഷാഹിന. മക്കൾ: ഷിനാസ്, നെയ്‌മ മറിയം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments