ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കോൺഗ്രസ് അംഗം നഫീസ കുട്ടി വലിയകത്തിന് തെരഞ്ഞെടുത്തു. യു.ഡി.എഫ് ധാരണ പ്രകാരം ലീഗ് അംഗം കെ ആഷിത രാജിവെച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. കെ ആഷിത നഫീസ കുട്ടി വലിയകത്തിന്റെ പേര് നിർദ്ദേശിച്ചു. മിസിരിയ മുസ്താക്കലി പിന്താങ്ങി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ജിസ്ന ലത്തീഫിനെ ഷൈനി ഷാജി നിർദ്ദേശിച്ചു. എ.എസ് ഷിഹാബ് പിന്താങ്ങുകയും ചെയ്തു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ നഫീസക്കുട്ടി വലിയകത്തിന് ഏഴും ജിസ്ന ലത്തീഫിന് ആറും വോട്ടുകൾ ലഭിച്ചു. റിട്ടേണിംഗ് ഓഫീസർ സീമ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തുടർന്ന് നഫീസ കുട്ടി വലിയകത്ത് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. അനുമോദന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തെക്കുമുറി കുഞ്ഞമുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ചെയർപേഴ്സൺ ഫാത്തിമ ലീനസ്, കെ കമറുദ്ധീൻ, ഗ്രീഷ്മ ഷനോജ്, മെമ്പർമാരായ മന്ദലാംകുന്ന് മുഹമ്മദുണ്ണി, മിസ്രിയ മുസ്താക്കലി, കെ.ആഷിത, സുബ്രഹ്മണ്യൻ, എ.എസ് ഷിഹാബ്, ബിജു പള്ളിക്കര, ഷൈനി ഷാജി, ജിസ്ന ലത്തീഫ് എന്നിവർ പങ്കെടുത്തു. യു.ഡി.എഫ് ഭാരവാഹികളായ എം.വി ഹൈദരാലി, കെ.വി ഷാനവാസ്, ആർ.പി ബഷീർ, സി മുസ്താക്കലി, കെ.പി ഉമ്മർ, ആർ.വി മുഹമ്മദ് കുട്ടി, ഐ.പി രാജേന്ദ്രൻ, മുനാഷ് മച്ചിങ്ങൽ എന്നിവർ പുതിയ പ്രസിഡണ്ടിനെ ഹരമണിയിച്ച് സ്വീകരിച്ചു.