പുന്നയൂർക്കുളം: ഡ്രാഗൺ കരാട്ടെ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജെ.എസ്.കെ.എ ഇന്റർ ഡിസ്ട്രിക്ട് ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. പുന്നയൂർകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു. ഡ്രാഗൺ കരാട്ടെ ക്ലബ് ചീഫ് ഇൻസ്‌ട്രക്ടറും ജെ.എസ്.കെ.എ മലപ്പുറം ചീഫുമായ സെൻസെയ്: മുഹമ്മദ് സാലിഹ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് കെ.എ ബിജു മുഖ്യഥിതിയായി. പുന്നയൂർകുളം ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എച്ച് ആബിദ്, പുന്നയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അസീസ് മന്ദലാംകുന്ന്, അകലാട് എം.ഐ.സി സ്കൂൾ പ്രിൻസിപ്പൽ മഹ്‌റൂഫ് വാഫി, കാമ്പ് ആൻ്റ് എം സ്കൂൾ കോർഡിനേറ്റർ ഷഹന, സെൻസെയ് ബാദുഷ, സെൻസെയ്: ജലീൽ, സെൻസെയ് അംജിത് ഖാൻ, സെൻസെയ് ഹുസൈൻ എടയൂർ, സെൻസെയ് അനീഷ, സെമ്പയ് ഷദീന സാലിഹ് തുടങ്ങിയവർ സംസാരിച്ചു.
ചാമ്പ്യൻഷിപ്പിൽ പതിനേഴ് സ്കൂളിൽ നിന്നായി എഴുനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ ഇഫ മെഹ്റിൻ ബിൻത് മഹ്‌റൂഫ്, മുഹമ്മദ് റിസ്‌വാൻ അബൂദാബിയിൽ നടന്ന കരാട്ടെ ടൂർണമെന്റിൽ ഡ്രാഗൺ കരാട്ടെ ക്ലബ്ബിൽ നിന്നും പങ്കെടുത്ത മുഹമ്മദ് സിനാനെയും പരിപാടിയിൽ ആദരിച്ചു. രണ്ട് ഗ്രൂപ്പുകളിലായി നടന്ന മത്സരത്തിൽ എ ഗ്രൂപ്പിൽ ഐ.സി.എ സ്കൂൾ വടക്കേകാടും ബി ഗ്രൂപ്പിൽ കാമ്പ് ആൻ്റ് എം സ്കൂൾ ഐലക്കാടും ഓവറോൾ കിരീടം കരസ്ഥമാക്കി. എ ഗ്രൂപ്പിൽ എരമംഗലം ദാറുസ്സലാമത്ത് സ്കൂൾ ഫസ്റ്റ് റണ്ണറപ്പും ഐ.ജി സ്കൂൾ സെക്കന്റ് റണ്ണറപ്പും സ്വന്തമാക്കി. ബി ഗ്രൂപ്പിൽ ഫസ്റ്റ് റണ്ണറപ്പായി ദാറുറഹ്മ സ്കൂൾ കോഴിക്കോടും സെക്കന്റ് റണ്ണറപ്പായി തൃത്താല ഐ.ഇ.എസ് സ്കൂളും സ്വന്തമാക്കി. ഷിട്ടോ റിയോ കരാട്ടെ ഡോ കേരള ചീഫ് ശിഹാൻ ജയേഷ് സ്രാമ്പിക്കൽ സ്വാഗതവും സെമ്പായ് മുനീർ നന്ദിയും പറഞ്ഞു.
ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം