ഒരുമനയൂർ: പഞ്ചായത്തിലെ ഒന്നിനും 19നും വയസിന് ഇടയിലുള്ള 3707 കുട്ടികൾക്ക് വിരയെ നശിപ്പിച്ചു കളയുന്ന ആൽബൻഡസോൾ ഗുളിക വിതരണം ചെയ്തു. ചാവക്കാട് അമൃത വിദ്യാലയത്തിൽ ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് പഞ്ചായത്ത് തല ഉദ്ഘാടനം നിർഹിച്ചു. 15 അംഗൻവാടികളിലും 8 വിദ്യാലയങ്ങളിലും അധ്യാപകരും ആശാ പ്രവർത്തകരും കുട്ടികൾക്ക് മരുന്ന് നൽകി. ഉച്ചഭക്ഷണത്തിനുശേഷം വാർഡ് മെമ്പർമാർ വാർഡുകളിൽ കുട്ടികൾക്ക് മരുന്ന് നൽകിക്കൊണ്ട് വാർ ഡുതല ഉദ്ഘാടനം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് ജെ.എച്ച്.ഐ പി.എം വിദ്യാസാഗർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുഷിജ, പബ്ലിക് ഹെൽത്ത് നേഴ്സുമാരായ വി.വി അജിത, എൻ.എസ് സുമംഗല, എം.എൽ.എസ്.പിമാരായ രേഖരാജൻ, റിൻസി, ആർ.ബി.എസ്.കെ നഴ്സ് അതുല്യ എന്നിവർ നേതൃത്വം നൽകി.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം