Friday, September 20, 2024

വ്യാപാരി ദിനം: ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പതാക ഉയര്‍ത്തി

ചാവക്കാട്: ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി ദിനം ആചരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.വി അബ്‌ദുൾ ഹമീദ് പതാക ഉയർത്തി. കോവിഡ് 19 പശ്ചാത്തലത്തിൽ കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് നടന്നയോഗത്തിൽ കരിപ്പൂർ വിമാനാപകടത്തിൽ മരണപെട്ടവർക്കും, മൂന്നാർ പ്രകൃതി ദുരന്ത ത്തിൽ മരണപെട്ടവർക്കും അനുശോചനം രേഖപെടുത്തി. യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഉൽഘാടനം ചെയ്തു. ചാവക്കാട് മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ്
അധ്യക്ഷത വഹിച്ചു. ട്രഷറർ കെ.കെ സേതുമാധവൻ, വൈസ് പ്രസിഡന്റ്‌ കെ.എൻ സുധീർ, സെക്രട്ടറിമാരായ പി.എം അബ്‌ദുൾ ജാഫർ, പി.എസ് അക്ബർ, എ.എസ് രാജൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments