ചാവക്കാട്: ഇലക്ട്രിക്ക് വീൽ ചെയർ നൽകി എടക്കഴിയൂർ സ്വദേശിക്ക് ദുബായ് പ്രിയദർശിനിയുടെ സ്നേഹസ്പർശം. ചാവക്കാട് തഹസിൽദാർ ചടങ്ങ് സി.എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രിയദർശിനി രക്ഷാധികാരി എൻ.പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ടി.വി ചന്ദ്ര മോഹൻ മുഖ്യപ്രഭാഷണം നടത്തി. പൊതുപ്രവർത്തകൻ എ.വി അലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. പുന്നയൂർ പഞ്ചായത്ത് മെമ്പർ എം.വി ഹൈദരലി, നഗരസഭ കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, നളിനാക്ഷൻ ഇരട്ടപ്പുഴ, ജലീൽ ഗുരുവായൂർ, സയ്യിദ് മുഹമ്മദ്, എ.എ ശിവദാസൻ എന്നിവർ സംസാരിച്ചു. പ്രിയദർശനി ട്രഷറർ ടോജി ഡേവീസ് സ്വാഗതവും ഉമേഷ് വെള്ളൂർ നന്ദിയും പറഞ്ഞു. 17 വയസ്സുകാരകായ എടക്കഴിയൂ സ്വദേശി പക്ഷാഘാതം പിടിപെട്ട് കിടപ്പിലാണ്. തൃശ്ശൂർ ജില്ല കളക്ടറോട് ഇലക്ട്രിക് വീൽചെയർ ആവശ്യപ്പെട്ടത് പ്രകാരം ചാവക്കാട് തഹസിൽദാർ സി.കെ രാജേഷ് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് ദുബായിലെ സി.ഡി.എയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പ്രമുഖ കലാ-സാംസ്‌കാരിക- ജീവകാരുണ്യ സംഘടനയായ ദുബായ് പ്രിയദർശിനി ടീം ഏറ്റെടുക്കുകയായിരുന്നു. ജില്ലകളക്ടറുടെ നിർദ്ദേശപ്രകാരം തഹസിൽദാറിന്റെ സാന്നിധ്യത്തിൽ സംഘടന വീൽചെയർ കൈമാറി.