ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഡിസംബർ 11 വിവിധ ആചാര ചടങ്ങുകളോടെ ആഘോഷിക്കും.ഗീതാ ദിനമായ അതേ ദിവസം രാവിലെ 7 മണി മുതൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സമ്പൂർണ്ണ ശ്രീമദ് ഗീതാപാരായണം നടക്കും. ആചാര്യൻ ഡോ. വി.അച്യുതൻകുട്ടി. അന്ന് ദേവസ്വം വകയാണ് ചുറ്റുവിളക്ക്. ഏകാദശി നാളിൽ ശ്രീഗുരുവായൂരപ്പനെ കണ്ടു തൊഴാനെത്തുന്ന ഭക്തർക്കാണ് ദർശനത്തിന് പ്രഥമ പരിഗണന. രാവിലെ 6 മണി മുതൽ 2 മണി വി.ഐ.പി / സ്പെഷ്യൽ ദർശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം, ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനം എന്നിവ ഉണ്ടാകില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ എന്നീ ക്യൂ രാവിലെ 5 മണിക്ക് അവസാനിപ്പിക്കും. ഏകാദശി വിഭവങ്ങളോടുകൂടിയ പ്രസാദ ഊട്ട് രാവിലെ 9 മുതൽ തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും. ക്ഷേത്രം അന്ന ലക്ഷ്മി ഹാൾ, അതിനോട് ചേർന്നുള്ള പന്തൽ, ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രസാദ ഊട്ട്. പ്രസാദ ഊട്ടിൻ്റെ വരികൾ വേദപാഠശാല റോഡിലൂടെ വടക്കേ ഇന്നർ റിംഗ് റോഡിലേക്കും, ഗോകുലം വനമാലയുടെ പിറകിലൂടെ തെക്കേ ഔട്ടർ റിംഗ് റോഡിലേക്കും ക്രമീകരിക്കും. പ്രസാദ ഊട്ട് നൽകാൻ പ്രാവിണ്യമുള്ള 120 പേരെ നിയോഗിക്കും.
ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം