Saturday, April 12, 2025

വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് പതിവാകുന്നു, വയോധികകയ്ക്ക് നഷ്ടമായത് 3.5 ലക്ഷം രൂപ

മലയിന്‍കീഴ്: മുംബൈ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണെന്നും റിസര്‍വ് ബാങ്കിലെ ഫിനാന്‍ഷ്യല്‍ ഇന്‍സ്പെക്ടറാണെന്നും ഫോണിലൂടെ പരിചയപ്പെടുത്തിയ രണ്ട് പേര്‍ വയോധികയില്‍നിന്നു മൂന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
വിളവൂര്‍ക്കല്‍ പെരുകാവ് തൈവിള ക്രിസ്റ്റീസില്‍ പി.പി.മേരി (74) യാണ് പരാതിക്കാരി. വ്യാഴാഴ്ച രാവിലെയാണ് തട്ടിപ്പുകാര്‍ ഫോണില്‍ വിളിച്ചത്. പിന്നീട് വീഡിയോകോളില്‍ വന്ന് ഇംഗ്ലീഷില്‍ സംസാരിച്ചു. മേരിയുടെ ആധാറും പാന്‍കാര്‍ഡും ഉപയോഗിച്ച് മുംബൈയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യം നടന്നതായും അതിനാല്‍ അവരെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും തട്ടിപ്പുകാര്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് പണം ആവശ്യപ്പെട്ടു. വിദേശത്തുള്ള മക്കളേയും കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അവര്‍ ബാങ്ക് മുഖേന പണം അയച്ചുകൊടുത്തു.

പിന്നീട് ഈ നമ്പറില്‍ ബന്ധപ്പെടാന്‍ സാധിക്കാതെയായതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് മേരി അറിയുന്നത്. മലയിന്‍കീഴ് പോലീസിനു നല്‍കിയ പരാതിയില്‍ കേസെടുത്തതായി എസ്.എച്ച്.ഒ. ആര്‍.റെജി പറഞ്ഞു.

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം

RELATED ARTICLES
- Advertisment -

Most Popular

Recent Comments