തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. പത്തു മണിയോടെ ചിത്രം വ്യക്തമാകും. പാലക്കാട് ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കോൺഗ്രസ് വിട്ടു വന്ന പി സരിനിലൂടെ ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷ.
വയനാട്ടിൽ പ്രിയങ്കയുടെ ഭൂരിപക്ഷം 4 ലക്ഷം കടക്കുമെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ വിശ്വാസം. സത്യൻ മൊകേരിയിലൂടെ നിലമെച്ചെടുത്തുമെന്ന് എൽഡിഎഫ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. വാശിയേറിയ മത്സരം കാഴ്ച വയ്ക്കാനാകുമെന്നാണ് ബിജെപിയുടെയും പ്രതീക്ഷ. നവ്യഹരിദാസാണ് ബിജെപി സ്ഥാനാർഥി.
ചേലക്കരയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. രമ്യഹരിദാസ് മണ്ഡലം പിടിച്ചെടുക്കുമെന്ന് യുഡിഎഫ് വിശ്വസിക്കുമ്പോൾ യു.ആർ.പ്രദീപ് മണ്ഡലം നിലനിർത്തുമെന്ന് എൽഡിഎഫ് പറയുന്നത്. കെ.ബാലകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി.
ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം