Friday, November 22, 2024

വേണ്ടി വന്നത് രണ്ടു മണിക്കൂർ; കലോൽസവം കൊടിയിറങ്ങിയ ശ്രീകൃഷ്ണ സ്കൂൾ പരിസരം ക്ലീനാക്കി ഗുരുവായൂർ നഗരസഭ 

ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നാല് ദിവസങ്ങളിലായി നടന്ന ചാവക്കാട് ഉപജില്ലാ കലോത്സവം സമാപനത്തിന് ശേഷം സ്കൂളും പരിസരവും ശുചീകരിച്ച് ഗുരുവായൂര്‍ നഗരസഭ. ഗുരുവായൂര്‍ നഗരസഭ ഹരിതകര്‍മ്മസേനാംഗങ്ങളും നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരും ചേര്‍ന്നാണ് കലോത്സവ നഗരിയിലെ പ്ലാസ്റ്റിക്, പേപ്പര്‍, ബോട്ടില്‍ തുടങ്ങിയ വിവിധയിനം മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് പൂര്‍ണ്ണമായും വൃത്തിയാക്കിയത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലീന്‍ സിറ്റി മാനേജര്‍ കെ.എസ് ലക്ഷ്മണന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.സി രശ്മി, എം.ബി സുജിത്, കെ.എസ് പ്രദീപ്, ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡന്‍റ് പി.എസ് റീന, സെക്രട്ടറി കെ.ബി ലത എന്നിവര്‍ നേതൃത്വം നല്‍കി. 30 പേരടങ്ങുന്ന ശുചീകരണ സംഘമാണ് രണ്ട് മണിക്കൂറിനുളളില്‍ ശ്രീകൃഷ്ണ സ്ക്കൂളും പരിസരവും വൃത്തിയാക്കിയത്.

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം

RELATED ARTICLES
- Advertisment -

Most Popular

Recent Comments