ഗുരുവായൂർ: പകർച്ചവ്യാധി നിയന്ത്രണം, ജീവിതശൈലി രോഗ നിയന്ത്രണം പരിപാടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ഗുരുവായൂർ ദേവസ്വം അധികൃതരുമായി ചേർന്ന് സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ആനക്കോട്ടയിലെ ആന പാപ്പാൻമാർ ഉൾപ്പെടെ നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. വിവിധ പകർച്ചവ്യാധികൾ കണ്ടെത്തുന്നതിനുള്ള ടെസ്റ്റുകളും രക്താതി സമ്മർദം, പ്രമേഹം എന്നിവ കണ്ടെത്തുന്നതിനുള്ള ടെസ്റ്റുകളും ക്യാമ്പൽ സൗജന്യമാണ്. പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.രാജ ലക്ഷ്മി നേതൃത്വം നൽകിയ മെഡിക്കൽ ക്യാമ്പിൽ ചാവക്കാട് താലൂക്ക് ഹോസ്പ്പിറ്റൽ ടി.ബി യൂണിറ്റും ഐ.സി.ടി.സി വിഭാഗവും, പൂക്കോട് കുടുംബാരോഗ്യ വിഭാഗവും പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഓഫ് ടി.ബി എലിമിനേഷൻ ഡോ. ആദിത്ത്, വാർഡ് കൗൺസിലറും ഗുരുവായൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ എന്നിവർ പങ്കെടുത്തു.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം – സമാപന ദിനം