Tuesday, November 19, 2024

ഹെൽത്തി കേരള പരിശോധന; പൂക്കോട് മേഖലയിൽ രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടിച്ചു

ഗുരുവായൂർ: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഹെൽത്തി കേരള ഭക്ഷ്യ സുരക്ഷ – ശുചിത്വ പരിശോധനയുടെ ഭാഗമായി പൂക്കോട് മേഖലയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ  രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഗുരുവായൂർ ആനക്കോട്ട പരിസരത്ത് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ചായ കടയും കോട്ടപ്പടി സെൻ്ററിലെ പാലയൂർ ബേക്കറി ആൻ്റ് കൂൾബാറുമാണ് ആരോഗ്യ വകുപ്പ് അധികൃതർ അടച്ചുപൂട്ടിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ സാധ്യത ഒരുക്കുന്ന രീതിയിൽ ചായ കട നടത്തുന്നതായി പരിശോധനയിൽ ബോധ്യപ്പെട്ടതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. പാലയൂർ ബേക്കറി ആൻ്റ് കൂൾബാറിലെ ഭൂരിഭാഗം സാധനങ്ങളും കാലാവധി കഴിഞ്ഞതായി പരിശോധനയിൽ കണ്ടെത്തി. പ്രദേശത്തെ മറ്റ്  സ്ഥാപനങ്ങളിൽ നിന്നും പഴകിയതും ആരോഗ്യത്തിന് ഹാനീകരവുമായ ഭക്ഷണ സാധനങ്ങളും പരിശോധനയിൽ പിടിച്ചെടുത്ത് നശിപ്പിച്ചു. പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി സോണി വർഗ്ഗീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ അനിത, മനു ജി.എസ് തമ്പി, എ.എച്ച് അസീബ്, കെ.ബി ബിജിത,അനീഷ്മ ബാലൻ എന്നിവർ പങ്കെടുത്തു.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം; സർക്കിൾ ലൈവ് ന്യൂസിൽ തത്സമയം

RELATED ARTICLES
- Advertisment -

Most Popular

Recent Comments