Saturday, January 10, 2026

എടക്കഴിയൂർ റെയ്സ് ക്ലബ്ബിന്റെയും യൂത്ത് പവർ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: എടക്കഴിയൂർ റെയ്സ് ക്ലബ്ബിന്റെയും യൂത്ത് പവർ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആക്സിസ് ഐ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് വാർഡ് മെമ്പർ എം.വി ഹൈദരാലി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് റിനിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ നഫീസകുട്ടി വലിയകത്ത്, മുഹമ്മദാലി വെളുത്തടത്തിൽ, സി ജബ്ബാർ, ബി.ടി ഷാജഹാൻ, ജിഷാർ ഹൈദരാലി എന്നിവർ സംസാരിച്ചു. യൂത്ത് പവർ ക്ലബ് ഭാരവാഹി മുഹ്സിൻ നന്ദി പറഞ്ഞു. നിരവധിപേർ ക്യാമ്പിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments