ഗുരുവായൂർ: മണ്ഡല കാല ആരംഭ ദിനത്തിൽ ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ തത്ത്വമസി ആദ്ധ്യാത്മിക സൽസംഗമവും പൊങ്കാലസമാരംഭ സദസ്സും സംഘടിപ്പിച്ചു. ജൂനിയർ ജഡ്ജ് ആതിരനായർ ഉദ്ഘാടനം ചെയ്ത് മഹാ പൊങ്കാല കൂപ്പൺ വിതരണവും നിർവഹിച്ചു. മാതൃസമിതി അംഗങ്ങളായ പ്രേമ വിശ്വനാഥൻ, ബിന്ദു നാരായണൻ എന്നിവർ പൊങ്കാല കൂപ്പൺ ഏറ്റ് വാങ്ങി. ക്ഷേത്ര സമിതി പ്രസിഡണ്ട് ശശി വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. ബാലൻ വാറണാട്ട് മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര സമിതി സെക്രട്ടറി പ്രഭാകരൻമണ്ണൂർ ആഘോഷ വിവരണം നൽകി. സേതു തിരുവെങ്കിടം, വിനോദ് കുമാർ അകമ്പടി, ശിവൻ കണിച്ചാടത്ത്, രാജു കൂടത്തിങ്കൽ, ടി അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.രാഘവൻ നായർ, വി ഹരിദാസ്, എം.സുരേന്ദ്രൻ ,മായാ ചീരക്കുഴി, വിജയംശങ്കരനാരായണൻ, ഷീല കിടുവത്ത്, മഞ്ജു രവീന്ദ്രൻ, കെ.സതി, ചന്ദ്രമതി കൈപ്പട, സി.ബാലാമണി മേനോൻ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിൽ ഇന്ന് പാനയ്ക്ക് ആരംഭം കുറിച്ചു .ഇനി 41 ദിനങ്ങളിലായി മണ്ഡല കാല അവസാന ദിനം വരെ പാന ക്ഷേത്രത്തിൽ അതി ഗംഭീരമായി നടത്തപ്പെടുന്നതുമാണ്.