Saturday, November 16, 2024

2023- 2024 വർഷത്തിൽ അറ്റലാഭം നേടി; ഒരുമനയൂർ സർവീസ് സഹകരണ ബാങ്കിന് അവാർഡ്

ഒരുമനയൂർ: 2023- 2024 വർഷത്തിൽ അറ്റലാഭം നേടിയതിനുള്ള അവാർഡ് ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക് നേടി. തൃശ്ശൂർ ജില്ല സഹകരണ വകുപ്പിന്റെയും ചാവക്കാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ നടന്ന അഖിലേന്ത്യ സഹകരണവാ രാഘോഷത്തിൽ അവാർഡ് ഏറ്റുവാങ്ങി. ബാങ്ക്  പ്രസിഡണ്ട് ഇൻ ചാർജ് കെ.ജി വിജേഷ് സെക്രട്ടറി സി.പി റൂബി,  ഡയറക്ടർമാരായ സി.എ അബ്ദുൽ റസാക്ക്, കെ.വി മുഹമ്മദ് റാഫി, എ.ടി അബ്ദുൽ മുജീബ്, ജോയ്, പി.പി നൗഷാദ്, പി.എ അഷ്കർ അലി, പി.എ നൂർജഹാൻ, താഹിറ എന്നിവരും ജീവനക്കാരും ചേർന്ന് ഏറ്റുവാങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments