ഗുരുവായൂർ: വൃശ്ചികം 1 മുതൽ മണ്ഡലകാലം അവസാനിക്കുന്നത് വരെ ഗുരുവായൂരിലെത്തുന്ന ഭക്തജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിന് നഗരസഭ ഓഫീസ് വളപ്പിൽ ഫസ്റ്റ് എയ്ഡ് ബൂത്ത് പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ എന്നിവർ ചേർന്ന് ഫസ്റ്റ് എയ്ഡ് ബൂത്തിൻ്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.
വൈസ് ചെയർ പേർസൺ അനീഷ്മ ഷനോജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസൻമാരായ എ.എം ഷെഫീർ, ഷൈലജ സുധൻ, എ.എസ് മനോജ്, ബിന്ദു അജിത് കുമാർ, എ സായിനാഥൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ,
നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ,
ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ലീന റാണി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധി
ഡോ. കുൽക്കർണി, ഹോമിയോപ്പതി ഡോ.ഗ്രീഷ്മ, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർമാരായ ഹർഷിദ്, കാർത്തിക,
മെഡിക്കൽ സ്റ്റോർ പ്രതിനിധി ഡെന്നീസ് എന്നിവർ സംസാരിച്ചു. അലോപ്പതി, ആയുർവ്വേദം, ഹോമിയോ വിഭാഗങ്ങളിലായി 24 മണിക്കൂറും സൗജന്യ മെഡിക്കൽ സേവനം ലഭ്യമാക്കുന്ന രീതിയിലാണ് ഫസ്റ്റ് എയ്ഡ് ബൂത്ത് സജ്ജീകരിച്ചിട്ടുള്ളത്.