Saturday, April 19, 2025

വടക്കാഞ്ചേരി പാർളിക്കാട് ടൂറിസ്റ്റ് ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

വടക്കാഞ്ചേരി: പാർളിക്കാട് ടൂറിസ്റ്റ് ബസ്സും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവർ ചേലക്കര സ്വദേശി ഹനീഫ(60)ക്കാണ് പരിക്കേറ്റത്. ഷൊർണൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. അപകടം കണ്ട്  ഓടിക്കൂടിയവർ ചേർന്ന് ഹനീഫയെ  തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മാർക്കറ്റിൽ നിന്നും പച്ചക്കറിയുമായി വന്നിരുന്ന ഓട്ടോറിക്ഷയിൽ എതിരെ വന്നിരുന്ന ടൂറിസ്റ്റ് ബസ് ഇടുകയായിരുന്നു. മറ്റൊരു ടാക്സി ഓട്ടോറിക്ഷയും അപകത്തിൽ  ഉൾപ്പെട്ടിട്ടുണ്ടെങ്കിലും നിസാര പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു. ഇയാളെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ  ഓട്ടോറിക്ഷ പൂർണമായും തകർന്നു. ബസിൻ്റെ മുൻഭാഗത്തിന്   കേടുപാടുകളും സംഭവിച്ചു. വടക്കാഞ്ചേരി പോലീസ് സ്ഥലേത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments