Thursday, November 14, 2024

ചാച്ചാജിയുടെ ഓർമ്മയിൽ നാടെങ്ങും ശിശുദിനം ആഘോഷിച്ചു

ചാവക്കാട്: ഇന്ത്യയുടെ ചാച്ചാജി ജവാഹർലാൽ നെഹ്റുവിനോടുള്ള ആദരമായി ശിശുദിനം വൈവിധ്യമാർന്ന പരിപാടികളോടെ നാടെങ്ങും ആഘോഷിച്ചു.

ചാവക്കാട്: ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് ഭവനിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് പി.വി.ബദറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ കെ.വി.ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ എം.ബി.സുധീർ, അനീഷ് പാലയൂർ, എച് എം നൗഫൽ, വിജയകുമാർ അകമ്പടി, നൗഷാദ് കൊട്ടിലിങ്ങൽ, കെ ജെ ചാക്കോ, എം എസ് ശിവദാസൻ , സ്റ്റീഫൻ ജോസ്, ഹംസ കാട്ടത്തറ, അക്ബർ ചേറ്റുവ ,ഷക്കീർ കരിക്കയിൽ, കെ വി ലാ ജുദ്ദീൻ, പീറ്റർ പാലയൂർ, ടി കെ ഗോപാലകൃഷ്ണൻ,  ഐ വി കൃഷ്ണദാസ്, രാധാകൃഷ്ണൻ പുളിഞ്ചോട്, ഒ കെ പ്രൈസൺ മാസ്റ്റർ, ഇ എസ് ഹുസൈൻ, പി എം അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.

പുന്നയൂർക്കുളം: പെരിയമ്പലം അങ്കണവാടിയിൽ ശിശുദിനം ആഘോഷിച്ചു. വാർഡ് മെമ്പർ കെ.എച്ച്. ആബിദ് ഉദ്ഘാടനം ചെയ്തു. വെൽഫയർ കമ്മിറ്റി അംഗങ്ങളായ സുഹൈൽ അബ്ദുള്ള, ശ്രീനിവാസൻ, ലാലു അധ്യാപകരായ രമ്യ, ജംഷീന, ജിഷ, ഫാറൂഖ്, ഇർഷാദ് തുടങ്ങിയവരും രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു.
സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബ് വിദ്യാർത്ഥികൾക്കുള്ള മെമെന്റോയും മധുരവും വിതരണം ചെയ്തു. വിനീത, ആശ, മുബാറക്, സുഹൈൽ, അനീഷ്, അഷറഫ് ചോലയിൽ, ഷാഹിർ, മിഷാൽ, റാഫി തുടങ്ങിവർ നേതൃത്വം നൽകി.

ചാവക്കാട്: പുന്ന 113ാം നമ്പർ അങ്കണവാടിയിൽ ശിശുദിനാഘോഷവും കിലുക്കാംപെട്ടി ഉദ്ഘാടനവും നടന്നു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്‌ അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ആറാം വാർഡ് കൗൺസിലർ  ആർ. എം. ഉമ്മർ അധ്യക്ഷത വഹിച്ചു.  വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് വിനോദ് കുമാർ, ബെറിട്ട ക്ലബ്ബ്, പുനർജനി ഗൾഫ് കമ്മിറ്റി, പുന്ന രുദ്ര പുരാഘോഷ കമ്മിറ്റി, അയൽക്കൂട്ടങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ കിലുക്കാംപെട്ടിയിലേക്ക് കുട്ടികൾക്ക് വേണ്ട കളി സാധനങ്ങൾ നൽകി. അംഗൻവാടി വർക്കർ രമണി സ്വാഗതവും അംഗൻവാടി ഹെൽപ്പർ വിജയലക്ഷ്മി നന്ദിയും  പറഞ്ഞു.

പുന്നയൂർക്കുളം: അണ്ടത്തോട് ബീച്ച് അങ്കണവാടിയിൽ ശിശുദിനം ആഘോഷിച്ചു. വാർഡ് മെമ്പർ പി.എസ്. അലി ഉദ്ഘാടനം ചെയ്തു. എ.കെ. മൊയ്‌തുണ്ണി, അധ്യാപകരായ സിന്ധു, ഗീത, ആശ വർക്കർ രമണി, വെൽഫയർ കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു. വിദ്യാർത്ഥികൾക്ക് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ മൊമെന്റോ വിതരണം ചെയ്തു. ക്ലബ്ബ് പ്രതിനിധികളായ ഫിറോസ്, സാദിക്ക്, സക്കരിയ, നസീർ, റമീസ് തുടങ്ങിയവർ നേതൃത്വം നൽകി.

കടപ്പുറം: കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റു അനുസ്മരണ സദസ്സും പുഷ്പാർച്ചനയും നടത്തി. ഡിസിസി സെക്രട്ടറി കെ.ഡി വീരമണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ കെ.എം ഇബ്രാഹിം, പി.എ നാസർ, കെ.കെ വേദുരാജ്, യൂത്ത് കോൺഗ്രസ്സ് മുൻ സെക്രട്ടറി ചാലിൽ ഫൈസൽ, അബ്ദുൽ റസാഖ്, അബ്ദുൽ മജീദ്, ആച്ചി അബ്ദു, അസീസ് വല്ലങ്കി, ഷൺമുഖൻ, ദിനേശ് അഞ്ചങ്ങാടി എന്നിവർ സംസാരിച്ചു.

കടപ്പുറം: കടപ്പുറം പഞ്ചായത്ത് പതിനാറാം വാർഡിലെ  21-ാം നമ്പർ അംഗനവാടിയിൽ ശിശുദിനം ആഘോഷിച്ചു. വാർഡ്‌ മെമ്പർ സുനിത പ്രസാദ് ഉദ്ഘാടനം ചെയ്തു. മഹാത്മ ക്ലബ് സെക്രട്ടറി  നിഹാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിസിരിയ, അംഗനവാടി ടീച്ചർ ജ്യോതിലക്ഷ്മി, ഹെൽപ്പർ ശൈലജ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ക്ലബ് അംഗങ്ങളായ ടി.കെ ഫിറോസ്, റംഷാദ്, റിസാൽ, നവാസ്, മുനാസിർ, നിഹാസ്, റിസ്‌വാൻ, ഷിഹാസ്,ആബിദ്, മുനീർ, ജാസിം ചാലിൽ എന്നിവർ നേതൃത്വം നൽകി.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിൻ്റെ 135-)o ജന്മവാർഷിക ദിനം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് ഭവനിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പി.വി.ബദറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. യു. ഡി. എഫ്.നിയോജക മണ്ഡലം കൺവീനർ കെ.വി.ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എം.ബി.സുധീർ, അനീഷ് പാലയൂർ, എച്ച്. എം.നൗഫൽ, വിജയകുമാർ അകമ്പടി, നൗഷാദ് കൊട്ടിലിങ്ങൽ, കെ. ജെ.ചാക്കോ,എം. എസ്‌.ശിവദാസൻ , സ്റ്റീഫൻ ജോസ്, ഹംസ കാട്ടത്തറ, അക്ബർ ചേറ്റുവ ,ഷക്കീർ കരിക്കയിൽ, കെ.വി. ലാ ജുദ്ദീൻ, പീറ്റർ പാലയൂർ,ടി.കെ.ഗോപാലകൃഷ്ണൻ, കൃഷ്ണദാസ്, രാധാകൃഷ്ണൻ പുളിഞ്ചോട്, ഒ. കെ.പ്രൈസൺ മാസ്റ്റർ, ഇ. എസ്‌.
ഹുസൈൻ, പി. എം. എ.ജലീൽ എന്നിവർ സംസാരിച്ചു.

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് കോൺഗ്രസ്  45ാം ബൂത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ  14ാം വാർഡ് അംഗൻവാടി യിൽ ശിശുദിനം ആഘോഷിച്ചു.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എം.വി ജിഷാർ ഉൽഘാടനം ചെയ്തു. 45ാം ബൂത്ത്‌ പ്രസിഡന്റ് ഷാനിഫ് മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്  ജനറൽ സെക്രട്ടറി ജബ്ബാർ,മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സുബൈദ പാലക്കൽ,അക്ബർ അകലാട്, നൗഷാദ്  തെക്കുംപറമ്പത്ത്  എന്നിവർ സംസാരിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല ജനറൽ സെകട്ടറി ഷൗക്കത്ത് സ്വാഗതവും യൂത്ത് കോൺഗ്രസ് സെക്രട്ടറി ഷുഹൈബ് നന്ദിയും പറഞ്ഞു.

കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ നാലാം വാർഡിലെ 24,27,28 അംഗൻവാടികളിൽ റാലിയും ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.  കുട്ടികൾ നെഹ്റുവിൻറെ വേഷംഅണിഞ്ഞ് ആഘോഷം വർണ്ണാഭമായി. കടപ്പുറം പഞ്ചായത്ത് നാലാം വാർഡ് മെമ്പർ അഡ്വക്കേറ്റ് മുഹമ്മദ് നാസിഫ്, അംഗൻവാടി അദ്ധ്യാപിക  ഗിരിജ, ഹെൽപ്പർ മാരായ ഗീത,ജയ, എ.എൽ.എം.എസ്.സി.അംഗങ്ങൾ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ചാവക്കാട്: ചാവക്കാട് നഗരസഭ 9-ാംവാർഡിൽ 120-ാംനമ്പർ അങ്കണവാടിയിൽ ശിശുദിനാഘോഷവും കിലുക്കാംപെട്ടി  പരിപാടിയും നടന്നു. ക്ഷേമ കാര്യസ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ പി.എസ് അബദുൾറഷീദ് ഉദ്ഘാടനംചെയ്തു. കൗൺസിലർ കെ.വി സത്താർ അദ്ധ്യക്ഷതവഹിച്ചു. ടെമ്പിൾ സിറ്റി ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ജോസു വർണ്ണ, ഡാഡി തോമാസ്, സൗമ്യ എന്നിവർ സംസാരിച്ചു.

ഗുരുവായൂർ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ  അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ്.സൂരജ് , നഗരസഭ പ്രതിപക്ഷഉപനേതാവ് കെ.പി.എ. റഷീദ്,ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ പി.ഐ.ലാസർ, സ്റ്റീഫൻ ജോസ് , പ്രദീഷ് ഒടാട്ട്, ടി.കെ ഗോപാലകൃഷ്ണൻ, മണ്ഡലം സെക്രട്ടറി ഒ.പി. ജോൺസൺ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.കെ.രഞ്ജിത്, ബാങ്കേഴ്സ് കൺവീനർ എം.എം. പ്രകാശൻ എന്നിവർ സംസാരിച്ചു. നെഹ്റുവിന്റെ ഛായാചിത്രത്തിൽ റോസാ പുഷ്പങ്ങൾ സമർപ്പിച്ച് പുഷ്പാഞ്ജലി അർപ്പിച്ച് ദേശഭക്തി ഗാനാലാപനവും  പ്രാർത്ഥനയോടെയുമാണ് അനുസ്മരണസദസ്സ് ആരംഭിച്ചത്.

ചാവക്കാട്: നഗരസഭ വഞ്ചിക്കടവ് 115ാം നമ്പർ അങ്കണവാടിയിൽ ശിശിദിനാഘോഷവും കിലുക്കാം പെട്ടി പദ്ധതിയുടെ ഉത്ഘാടനവും നടന്നു. ചാവക്കാട് എസ്‌.ഐ ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്തു.വാർഡ് കൺസിലർ എം.ബി പ്രമീള അധ്യക്ഷത വഹിച്ചു. ശിശുദിന റാലിയും നടന്നു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ദീപ, കമ്മിറ്റി അംഗങ്ങൾ കൃഷ്ണ ദാസ്, റഹിം, വൃന്ദ , ബഷീർ എന്നിവർ സംസാരിച്ചു. അങ്കണവാടി അധ്യാപിക ബൽക്കിസ്  സ്വാഗതവും ഹെൽപ്പർ ബിന്ദു നന്ദിയും പറഞ്ഞു.  വിസ്മയ ക്ലബ്ബ്,  കൃഷ്ണദാസ് ഗുരുക്കൾ എന്നിവർ കിലുക്കാംപെട്ടിയിലേക്ക് സമ്മാനങ്ങൾ നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments