രേഖകൾ പുറത്ത്
Circle Exclusive
പരാതികളുമായി പഞ്ചായത്ത് സെക്രട്ടറിയും സി.പി.എം അംഗവും വടക്കേക്കാട് പൊലീസിൽ
പുന്നയൂർ പഞ്ചായത്ത് പുറമ്പോക്കിലെ വീട്ടിൽ വൈദ്യുതിക്കായി സെക്രട്ടറിയുടെ പേരിൽ വ്യാജ സീലടിച്ച് കെ.എസ്.ഇ.ബിക്ക് കത്ത് നൽകിയതായി പരാതി.
പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് സി.പി.എം അംഗം എം.ബി. രാജേഷുമാണ് വടക്കേക്കാട് എസ്.എച്ച്.ഒ ക്ക് പരാതി നൽകിയത്. സെക്രട്ടറിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി എസ്.എച്ച്.ഒ എ.സുരേന്ദ്രൻ വ്യക്തമാക്കി.
പഞ്ചായത്തിലെ കാട്ടിലെ പള്ളി ബീച്ചിൽ പുറമ്പോക്കിൽ താമസിക്കുന്നയാളാണ് വീട്ടിൽ വൈദ്യുതി ലഭിക്കാൻ പുന്നയൂർ പഞ്ചായത്ത് സെക്രട്ടറിയുടേതെന്ന മട്ടിൽ പച്ചമഷിയിൽ ഒപ്പും അടിയിൽ സെക്രട്ടറിയുടെ സീലും വെച്ചാണ് അപേക്ഷയോടൊപ്പം പുന്നയൂർക്കുളം കെ.എസ്.ഇ.ബി അധികൃതർക്ക് നൽകിയത്.
മേഖലയിൽ അനധികൃതമായി ഭൂമി കയ്യേറി വ്യാപകമായി വീടുകളും കുടിലുകളും നിർമ്മിച്ച് വിൽക്കുന്നവരുമാണ് ഇതിനു പിന്നിലെന്നാണ് സൂചന.
തീരഭൂമി കയേറി അനധികൃതമായി കൂട്ടത്തിൽ ക്രിമിനൽ കേസിൽ പ്രതികളായ മറുനാട്ടുകാരും ഇതര സംസ്ഥാനതൊഴിലാളികളുണ്ട്.
കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റവന്യു മന്ത്രി നൽകിയ നിർദ്ദേശം പോലും ഉദ്യോഗസ്ഥർ കണ്ട ഭാവമില്ല.
ഭൂമി കയ്യേറ്റത്തിനും കച്ചവടത്തിനുമായി പ്രമുഖ രാഷ്ട്രീയ കക്ഷികളിൽ പെട്ട ഒരു സംഘം തന്നെ മേഖലയില്‍ മറ്റൊരു പണിക്കും പോകാതെ പ്രവര്‍ത്തിക്കുന്നുണ്ടന്നെ ആക്ഷേമുണ്ട്. ‘
ഭൂമിക്ക് നിയമപരമായി പട്ടയവും കൈവശ സർട്ടിഫിക്കറ്റും കിട്ടാൻ സാധാണക്കാര്‍ക്ക് കടമ്പകള്‍ ഒരുപാട് കടക്കണം. വീട്ടിനു നമ്പറും വൈദ്യുതി വിതരണാനുമതിയും ലഭിക്കുമ്പോള്‍ ഈ കയ്യേറ്റ ഭൂമിയില്‍ ഒട്ടുമുക്കാല്‍ വീട്ടുകാര്‍ക്കും വൈദ്യുതി കണക്ഷനും വീട്ടുനമ്പറും കിട്ടാന്‍ എളുപ്പത്തില്‍ കഴിയുന്നുണ്ട്.
സ്വന്തമായി വീടും പറമ്പുമുള്ള പലരും രണ്ടും മൂന്നും മക്കളുണ്ടെന്ന കാരണം പറഞ്ഞ് ആവര്‍ക്കാണ് വീട് നിര്‍മ്മിക്കുന്നതെന്ന അവകാശ വാദവുമായാണ് ഭുമി കയ്യേറുന്നത്. പുന്നയൂര്‍ പഞ്ചായത്തില്‍ നിന്നാണ് ഇവര്‍ക്ക് വീടിനു നമ്പര്‍ ലഭിക്കുന്നത്. മുമ്പ് വീട്ടു നമ്പര്‍ ലഭിച്ചതിനാലാണ് വൈദ്യുതി കണക്ഷന്‍ പ്രയാസമില്ലാതെ ലഭിക്കുന്നത്. ഇതിനെതിരെ വാര്‍ത്ത വന്നതോടെ പഞ്ചായത്ത് നേരിട്ട് തന്നെ കയ്യേറ്റക്കാര്‍ക്ക് വൈദ്യുതി കണക്ഷന്‍ നാല്‍കാന്‍ തീരുമാനിച്ചപ്പോൾ അന്നത്തെ സെക്രട്ടറി വിസമ്മതിിച്ചത് വിവാദമായിരുന്നു.
l