Tuesday, November 5, 2024

ഗുരുവായൂർ ക്ഷേത്രം ജീവനക്കാരന്  കുത്തേറ്റ സംഭവം; എസ്.ഡി.പി.ഐക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി, സംഭവത്തിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന്  എസ്.ഡി.പി.ഐ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ജീവനക്കാരന്  കുത്തേൽക്കാനിടയായ സംഭവത്തിൽ പ്രതികളായ എസ്.ഡി.പി.ഐക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം  ജനകീയ പ്രക്ഷോഭ പരിപാടികൾക്ക് ബി.ജെ.പി നേതൃത്വം നൽകും. ചാവക്കാട് ചാപ്പറമ്പിൽ ബിജുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഗുരുവായൂരിൽ വീണ്ടും കൊലപാതക ശ്രമം നടത്തിയിട്ടുള്ളത്. ആയുധം കൈയ്യിൽ വെച്ച് നടക്കുന്ന കൊലപാതകി സംഘമാണ് ഇവരെന്നും ആഭ്യന്തര വകുപ്പിൻ്റെ പൂർണ്ണ പരാജയമാണ് സംഭവത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം ഗുരുവായൂരിൽ യുവാവിന് കുത്തേൽക്കാനിടയായ സംഭവത്തിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന്  എസ്.ഡി.പി.ഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് ഫാമിസ് അബൂബക്കർ പറഞ്ഞു. ആക്രമണത്തെ പാർട്ടി ശക്തമായി അപലപിക്കുന്നു. കേസിൽ പാർട്ടി പ്രവർത്തകർക്ക് ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു നടപടിയെടുക്കും. എന്നാൽ നാട്ടിലെ സമാധാനന്തരീക്ഷം തകർക്കുന്നതിന് വേണ്ടി ചില തൽപരകക്ഷികൾ പാർട്ടിയെ സംഭവത്തിലേക്ക് വലിച്ചിഴക്കുന്നതിലെ ഗൂഡ താല്പര്യങ്ങൾ ജനം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments