ചാവക്കാട്: ഇന്ന് പുലർച്ചെയുണ്ടായ മിന്നൽ ചുഴലിയിൽ തീരദേശ മേഖലയിൽ വ്യാപക നാശം. നിരവധി വീടുകളുടെ ഓടുകൾ പറന്നുപോയി. മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ബന്ധം താറുമാറായി. ചാവക്കാട് തിരുവത്ര മേഖലയിലാണ് മിന്നൽ ചുഴലി കനത്ത നാശം വിതച്ചത്. ചെങ്കോട്ട പടിഞ്ഞാറ് അമ്പലത്ത് വീട്ടിൽ നബീസു, ഹസ്സൻ പുരക്കൽ അബ്ദുറഹ്മാൻ, കേരന്റകത്ത് ബൽകീസ് വീടുകളിലെ ഓടുകളാണ് പറന്നുപോയത്. കൂടാതെ മേഖലയിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങളും കടപുഴകി വീണു. വൈദ്യുതി ബന്ധവും താറുമാറായി. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് മിന്നൽ ചുഴലി അനുഭവപ്പെട്ടത്.