Wednesday, November 13, 2024

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി; ഗുരുവായൂർ നഗരസഭ 100 തൊഴിൽ ദിനം പൂർത്തിയാക്കിയ തൊഴിലാളികളെ മൊമൻ്റോ നൽകി ആദരിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2023- 24 സാമ്പത്തിക വർഷം 100 തൊഴിൽ ദിനം പൂർത്തിയാക്കിയ തൊഴിലാളികൾക്ക് നഗരസഭ മൊമൻ്റോ നൽകി ആദരിച്ചു.  നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് തൊഴിൽ കാർഡ് വിതരണവും ഉണ്ടായി.  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷൻമാരായ എ.എം. ഷെഫീർ, എ.എസ് മനോജ്,  ബിന്ദു അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. നഗര തൊഴിലുറപ്പ് പദ്ധതി വിഭാഗം അസിസ്റ്റൻറ്റ് എഞ്ചിനീയർ ടി.എസ്.അബി  പദ്ധതി വിശദീകരണം നടത്തി. പദ്ധതി വിഭാഗം അക്കൗണ്ടൻ്റ് കെ.വി രമ്യ  നന്ദി പറഞ്ഞു. നഗരസഭ ജനപ്രതിനിധികൾ തൊഴിലാളികൾ അടക്കം നിരവധി പേർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments