ഗുരുവായൂർ: ഒമ്പതാമത് ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി പൂക്കോട് ആയുഷ് ഹെൽത്ത് ആൻ്റ് വെൽനെസ്സ് സെന്ററിന്റെയും ഗുരുവായൂർ മുൻസിപ്പാലിറ്റി യുടെയും സംയുക്താഭിമുഖ്യത്തിൽ ‘വിദ്യാർത്ഥികളുടെ ആരോഗ്യവും ആയുർവേദവും’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. തൊഴിയൂർ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിൽ ഗുരുവായൂർ നഗരസഭ തൊഴിയൂർ ഒന്നാം വാർഡ് കൗൺസിലർ ഫൈസൽ പൊട്ടത്തയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എം ഷെരീഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പ്രീതി ടീച്ചർ സ്വാഗതം പറഞ്ഞു. പൂക്കോട് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ഹസീന, യോഗ ഇൻസ്‌ട്രെക്ടർ ഡോ.അരുന്ധതി അരുൺ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാന വിതരണവും ഉണ്ടായി.