ചാവക്കാട്: ഔഷധ വിലവർദ്ധനവിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാവക്കാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ആസ്ത്മ, ക്ഷയം, ഹൃദ്രോഗം, ഗ്‌ളൈക്കോമ, താലിസീമിയ,മാനസികാരോഗ്യപ്രശ്നമായ ബൈപോളാർ ഡിസോർഡർ തുടങ്ങിയ അസുഖങ്ങളുടെ ചികിത്സക്കുള്ള എട്ട് അവശ്യമരുന്നുകളുടെ വില കുത്തനെ വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം പി മുരളീധരൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് കെ.പി മോഹൻ ബാബു അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സി. സിന്ധു, ജില്ല കമ്മിറ്റി അംഗം എ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി മുൻ അംഗം എം കേശവൻ, മേഖല വൈസ് പ്രസിഡന്റ് വി അഷറഫ്, മേഖല ജോയിന്റ് സെക്രട്ടറി ഗോപികൃഷ്ണ മേഖല, കമ്മിറ്റി അംഗങ്ങളായ വി സുരേഷ്, സി ശിവദാസ്,രാധ ടീച്ചർ, എൻ നാരായണൻ, സ്കന്ദൻ മാസ്റ്റർ, സി ദേവദാസ്, വി.പി ഹരിഹരൻ മാസ്റ്റർ, സുബിത, എം.എ പ്രദീപ് എന്നിവർ നേതൃത്വം നൽകി.