Thursday, November 14, 2024

പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത്‌ പാലിയേറ്റീവ് കുടുംബാംഗങ്ങൾക്കായി മാനസിക ഉല്ലാസ യാത്ര സംഘടിപ്പിച്ചു

പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത്‌  അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബാംഗങ്ങൾക്ക് വേണ്ടി ഹാപ്പി ഡേ എന്ന പേരിൽ മാനസിക ഉല്ലാസ യാത്ര നടത്തി. പാലക്കാട്‌ കോട്ട, മലമ്പുഴ ഡാം എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര നടത്തിയത്. പാലിയേറ്റീവ് രോഗികളും കുടുംബാംഗങ്ങളും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജാസ്മിൻ ഷെഹീറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും, മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യ  പ്രവർത്തകരും ഉൾപ്പെടെയുള്ളവർ യാത്രയിൽ പങ്കാളികളായി. 6 പേർ വീൽചെയർ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർ ആയിരുന്നു. മലമ്പുഴ ഡാമിൽ വെച്ച് പാലിയേറ്റീവ് കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. ഭക്ഷണം, വാഹന ചിലവ് തുടങ്ങിയവയെല്ലാം പഞ്ചായത്ത്‌ ജനങ്ങളിൽ നിന്നും സ്പോൺസർ വഴിയാണ് കണ്ടെത്തിയത്. പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ടീച്ചർ, വാർഡ് മെമ്പർമാരായ ബുഷറ നൗഷാദ്, ശോഭ പ്രേമൻ, ഇന്ദിര പ്രഭുലൻ, ദേവകി ശ്രീധരൻ, ഹാജറ കമറുദ്ധീൻ, അനിത, അജിത ഭരതൻ, അണ്ടത്തോട് കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ജിനു, ഹെൽത്ത് ഇൻസ്‌പെക്ടർ റോബിൻസൻ, പാലിയേറ്റീവ് നഴ്‌സ് സിന്ധു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, പാലിയേറ്റീവ് വളണ്ടിയേഴ്‌സ് തുടങ്ങിയവരും പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments