Tuesday, December 3, 2024

ബാലഗോകുലം പുന്നയൂര്‍ക്കുളം താലൂക്ക് ഗോകുല സമിതി ശിബിരം സമാപിച്ചു

പുന്നയൂർക്കുളം: ബാലഗോകുലം പുന്നയൂര്‍ക്കുളം താലൂക്ക് ഗോകുല സമിതി ശിബിരം രാമരാജ യു.പി സ്ക്കൂളില്‍ നടന്നു. രാവിലെ 9.30ന് ധ്വജാരോഹണവും വി.ജെ ഹരികൃഷ്ണന്‍ പ്രാര്‍ത്ഥന ഗീതം ആലപിച്ചുമാണ് പരിപാടികൾക്ക് തുടക്കമായത്. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു ചെയ്തു. മധു കുഴിങ്ങര സ്വാഗതം പറഞ്ഞു. ടി അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം ഉത്തരകേരളാ പൊതുകാര്യദര്‍ശി സത്യന്‍ മാസ്റ്റര്‍ ചുമതലയും നിര്‍വ്വഹണവും പരിചയപ്പെടലും എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. പി.ആർ സൂരജ്, സീനാ സുരേഷ് എന്നിവരും സംസാരിച്ചു. ബാബു അയോദ്ധ്യ, എ.വി രഞ്ജിത്ത്, ഷമ്മി പനയ്ക്കല്‍, കെ.എം പ്രകാശന്‍, പി.എൻ മുരളീധരന്‍, പി.എൻ നാരായണ്‍ജി, ജിതേഷ് വൈലത്തൂര്‍, അനില്‍ അരുവായി, കേശവന്‍ പഴയനൂര്‍, ബാലന്‍ അയിനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ പ്രാര്‍ത്ഥന ജയപ്രകാശിനെയും, പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്ത് മികച്ചകര്‍ഷകനായി തിരഞ്ഞെടുത്ത ശാസ്ത്രശര്‍മ്മന്‍ജിയെയും ആദരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments